കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നിർമ്മാണം പൂർത്തിയായ സ്വത്തുക്കളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗീകരിച്ച  നടത്തിപ്പ് ഉപചട്ടം (കരട്) പൗരസേവനം മെനുവില്‍ പ്രസിദ്ധീകരിച്ചു
ആസ്തി രജിസ്റ്റർ

                       കാസർഗോഡ് ജില്ലാ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ളതും നിർമ്മിച്ചതും ഏറ്റെടുത്തതും പരിപാലിക്കുന്നതുമായ ആസ്തികളുടെ ഔദ്യോഗിക രേഖയാണ് ആസ്തി രജിസ്റ്റർ. ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങൾ, റോഡുകൾ, സ്ഥാപനങ്ങൾ, ഭൂമി, അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് പൊതുസ്വത്തുക്കൾ എന്നിവയുടെ വിവരങ്ങൾ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആസ്തിയുടെ സ്ഥലം, സ്വഭാവം, ഉടമസ്ഥാവകാശം, നിർമ്മാണം/ഏറ്റെടുക്കൽ വർഷം, മൂല്യം, നിലവിലെ സ്ഥിതി തുടങ്ങിയ പ്രധാന വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തുന്നു. ആസ്തികളുടെ ഫലപ്രദമായ പരിപാലനം, സംരക്ഷണം, ആസൂത്രണം, നിരീക്ഷണം, സാമ്പത്തിക ഭരണനിർവഹണം എന്നിവയ്ക്ക് ആസ്തി രജിസ്റ്റർ സഹായകരമാണ്. പൊതുസമ്പത്തിന്‍റെ കാര്യക്ഷമമായ ഉപയോഗവും സംരക്ഷണവും ഉറപ്പാക്കുന്നതിനും സുതാര്യതയും ഉത്തരവാദിത്തവും നിലനിർത്തുന്നതിനും ആസ്തി രജിസ്റ്റർ പ്രധാന പങ്ക് വഹിക്കുന്നു.

  • 1. ഭൂമി
  • 2.കെട്ടിടം
  • 3.റോഡ്
  • 4.ലെയിന്‍
  • 5.കലുങ്കുകളുംപാലങ്ങളും
  • 6.കുടിവെള്ളം
  • 7.ജലസേചനം
  • 8.വൈദ്ധ്യുതി
  • 9.ഖരമാലിന്യ നിർമാർജനം
  • 10.ജംഗമ ആസ്തി