ഒറ്റ നോട്ടത്തില്‍
അടിസ്ഥാന വിവരങ്ങൾ
കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ ജില്ലയാണ് കാസർഗോഡ്. 1984 മെയ് 24-ന് കണ്ണൂർ ജില്ലയിൽ നിന്ന് വേർപെടുത്തിയാണ് കാസർഗോഡ് ജില്ല രൂപീകരിച്ചത്. കേരളത്തിന്റെ വൈവിധ്യമാർന്ന ഭാഷാ-സാംസ്കാരിക പാരമ്പര്യം ഏറ്റവും പ്രകടമായി കാണുന്ന ജില്ലയാണിത്. മലയാളം, കന്നഡ, തുളു, കൊങ്കണി, ബ്യാരി തുടങ്ങി നിരവധി ഭാഷകൾ ഇവിടെ സംസാരിക്കപ്പെടുന്നു.
അടിസ്ഥാന വിവരങ്ങൾ
- ജില്ല രൂപീകൃതമായത്: 1984 മെയ് 24
- വിസ്തീർണ്ണം: 1,992 ചതുരശ്ര കിലോമീറ്റർ
അതിരുകൾ
- തെക്ക്: കണ്ണൂർ ജില്ല
- വടക്ക്: ദക്ഷിണ കന്നഡ ജില്ല (കർണാടക)
- കിഴക്ക്: കുടക്, ദക്ഷിണ കന്നഡ ജില്ലകൾ
- പടിഞ്ഞാറ്: അറബിക്കടൽ
ഭരണവിഭാഗങ്ങൾ
- താലൂക്കുകൾ: 4 (വെള്ളരിക്കുണ്ട്, ഹൊസ്ദുർഗ്, കാസർഗോഡ്, മഞ്ചേശ്വരം)
- റവന്യൂ വില്ലേജുകൾ: 128
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
- ജില്ലാ പഞ്ചായത്ത് – 1
- ബ്ലോക്ക് പഞ്ചായത്തുകൾ – 6
- ഗ്രാമ പഞ്ചായത്തുകൾ – 38
- നഗരസഭകൾ – 3
ജനസംഖ്യ (2011 സെൻസസ്)
- ആകെ: 13,02,600
- പുരുഷന്മാർ: 6,26,617
- സ്ത്രീകൾ: 6,75,983
സാക്ഷരതാ നിരക്ക് (2011 സെൻസസ്)
- ആകെ: 89.95%
- പുരുഷന്മാർ: 93.93%
- സ്ത്രീകൾ: 86.13%
ജനപ്രതിനിധി മണ്ഡലങ്ങൾ
- നിയമസഭാ മണ്ഡലങ്ങൾ: 5
- ലോക്സഭാ മണ്ഡലം: കാസർഗോഡ്
പ്രകൃതി വിഭവങ്ങൾ
പ്രധാന നദികൾ: ചന്ദ്രഗിരി, കാര്യങ്കോട്, ഷിറിയ, ഉപ്പള, നീലേശ്വരം, മൊഗ്രാൽ, ചിത്താരി.
വനപ്രദേശം:
- കാസർഗോഡ് ഡിവിഷൻ – 61.92 ച.കി.മീ.
- കാഞ്ഞങ്ങാട് ഡിവിഷൻ – 60.00 ച.കി.മീ.
കാലാവസ്ഥ
- ശരാശരി വാർഷിക മഴ – 3,500 മില്ലിമീറ്റർ
- കുറഞ്ഞ താപനില – 17°C
- കൂടിയ താപനില – 37°C
ഭൂമിശാസ്ത്ര സ്ഥാനം
- ഉത്തര അക്ഷാംശം: 11°48′ N
- പൂർവ രേഖാംശം: 74°52′ E
കാസർഗോഡ് അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ചരിത്രസ്മാരകങ്ങൾക്കും പ്രകൃതി സൗന്ദര്യത്തിനും കാർഷിക സമ്പത്തിനും പേരുകേട്ട ജില്ലയാണ്. ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, റാണിപുരം, മാലോം വന്യജീവി സങ്കേതം, മനോഹരമായ കടൽത്തീരങ്ങൾ എന്നിവ കാസർഗോഡിന്റെ പ്രധാന ആകർഷണങ്ങളാണ്.