കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
ജനപക്ഷ വികസനം എന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് കാര്യക്ഷമവും സമയബന്ധിതവുമായ ഇടപെടലുകളിലൂടെ പ്രായോഗികവും സർവതോന്മുഖവുമായ വികസന ലക്ഷ്യത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക. സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കാലികമായ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും നിർണ്ണയിച്ച് പൊതുജനക്ഷേമം മെച്ചപ്പെടുത്തുക, സുതാര്യവും സൗഹൃദപരവുമായ ഓഫീസ് സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുക. പ്രവർത്തനങ്ങളിലും ലക്ഷ്യങ്ങളിലും ആവർത്തിച്ചുള്ള മൂല്യനിർണ്ണയത്തിലൂടെ നിരന്തര ഗുണമേന്മാ പുരോഗതി ഉറപ്പുവരുത്തുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ കാഴ്ചപ്പാട്.
ദൗത്യം
1) 100% പദ്ധതിവിഹിതം ചെലവഴിക്കൽ.
2) ഫ്രണ്ട് ഓഫീസിൽ എല്ലാ അപേക്ഷകളും സ്വീകരിക്കലും കൈപ്പറ്റ് രശീതി നൽകലും.
3) ജില്ലാപഞ്ചായത്തിൽ ലഭ്യമാകുന്ന അപേക്ഷകളിലും പരാതികളിലുമായി യഥാസമയം നടപട സ്വീകരിക്കൽ.
4) ഓഫീസ് വെബ് സൈറ്റ് കാലികമാക്കല്
5) ഓഫീസ് സംബന്ധമായ വിവരങ്ങള് ഡിജിറ്റൽ സംവിധാനംവഴി പ്രദര്ശിപ്പിക്കൽ.
6) പൗരാവകാശരേഖ കാലികമായി പ്രസിദ്ധീകരിക്കൽ.
7) എല്ലാ യോഗങ്ങളുടേയും നടത്തിപ്പ് കെ സ്മാര്ട്ട് വഴി നടത്തല്.
8) റെക്കോര്ഡ്റൂമുകളുടെ ആധുനികവൽക്കരണം.
9) പദ്ധതിരൂപീകരണവും നിര്വ്വഹണവും കാര്യക്ഷമമാക്കുന്നതിന് നിര്വ്വഹണ ഉദ്യോഗസ്ഥര്ക്ക് ആവശ്യമായ പരിശീലനം നൽകൽ.
10) പദ്ധതി മോണിറ്ററിംഗ് കാര്യക്ഷമമാക്കുന്നതിന് മോണിറ്ററിംഗ് അംഗങ്ങള്ക്ക് ആവശ്യമായ പരിശീലനം നൽകൽ.