കാസർഗോഡ് ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ അവാർഡുകൾക്ക് നാമനിർദ്ദേശം ക്ഷണിച്ചു

              കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ ജൈവവൈവിധ്യ-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവവൈവിധ്യ അവാർഡുകൾ നൽകുന്നു. 2025–26 വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി എട്ട് വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. 

1.മികച്ച സംരക്ഷക കർഷകൻ (സസ്യം)

2. സംരക്ഷക കർഷകൻ (ജന്തു)

3.കാവ് സംരക്ഷകൻ

4.ജൈവവൈവിധ്യ പരിപാലന സമിതി

5.ഹരിത കലാലയം

6. ഹരിത വിദ്യാലയം

7. കുട്ടി ഗവേഷകൻ

8. ജില്ലാ സ്പീഷീസ് സംരക്ഷകൻ  എന്നിവയാണ് വിഭാഗങ്ങൾ.

അവാർഡിനുള്ള അപേക്ഷകൾ ഓൺലൈനായും ഓഫ്‌ലൈനായും ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കാം. 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 30/09/2026
കൂടുതൽ വിവരങ്ങൾക്ക് 9496372843, 9846999207 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

അപേക്ഷാ ഫോറങ്ങൾ

പ്രൊഫോർമ – I 

മികച്ച ജൈവവൈവിധ്യ പരിപാലന സമിതി

നാമനിർദ്ദേശം ചെയ്യുക → 

പ്രൊഫോർമ – II 

മികച്ച സംരക്ഷക കർഷക പുരസ്കാരം (സസ്യം / ജന്തു), ജില്ലാ സ്പീഷീസ് സംരക്ഷണ പുരസ്കാരം, ബാല ഗവേഷക പുരസ്കാരം

നാമനിർദ്ദേശം ചെയ്യുക → 

പ്രൊഫോർമ – III 

മികച്ച കാവ് സംരക്ഷണം

നാമനിർദ്ദേശം ചെയ്യുക → 

പ്രൊഫോർമ – IV 

മികച്ച ജൈവവൈവിധ്യ വിദ്യാലയം / മികച്ച ജൈവവൈവിധ്യ കലാലയം

നാമനിർദ്ദേശം ചെയ്യുക →